Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഈദുല്‍ ഫിത്ര്‍...

ഈദുല്‍ ഫിത്ര്‍ ദിനത്തിലെ പരീക്ഷകള്‍ മാറ്റണം -എസ്.വൈ.എസ്

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തില്‍ ഈദുല്‍ ഫിത്​ർ അവധി ദിനമായ മേയ് രണ്ടിന് സി.ബി.എസ്.ഇ പ്രഖ്യാപിച്ച ടേം പരീക്ഷ മാറ്റിവെക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 12ാം ക്ലാസുകാര്‍ക്ക് ഹിന്ദിയും 10ാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഹോം സയന്‍സുമാണ് ഈ ദിവസത്തിലെ പരീക്ഷകള്‍. പരീക്ഷ മാറ്റാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമത്തിന്റെ നേതൃത്വത്തി​ലെ സംഘം മന്ത്രി ശിവന്‍കുട്ടിയെയും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെയും സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യമായി നടപടികള്‍ ചെയ്യാമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story