Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ ഏറ്റുമുട്ടൽ: ബസ്​ സ്റ്റാൻഡിൽ പൊലീസിനെ വിന്യസിച്ചു

text_fields
bookmark_border
കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയില്‍ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തെതുടർന്ന്​ ഇവിടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിനെ നിയോഗിച്ചു. സ്റ്റാൻഡിൽ അടിക്കടിയുണ്ടാകുന്ന അക്രമങ്ങൾ യാത്രക്കാരുടെ സുരക്ഷക്ക്​ ഭീഷണിയായിട്ടുണ്ട്​. കഴിഞ്ഞദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട്​ നിരവധി പേരെ തിരിച്ചറിഞ്ഞതായി കാട്ടാക്കട പൊലീസ് പറഞ്ഞു. ഇതിലുള്ളവരെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല. അതേസമയം വാണിജ്യ സമുച്ചയത്തിലെ കണ്ണടക്കടയുടെ ഗ്ലാസ് വാതില്‍ തകർത്തതായി ഉടമ നൽകിയ പരാതിയിൽ കിള്ളി സ്വദേശിയായ ഒരു വിദ്യാർഥിയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് വിവിധ സ്‌കൂളുകളിൽനിന്ന്​ പ്ലസ്​ ടു പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥി സംഘങ്ങൾ ബസ് സ്റ്റാൻഡിനുള്ളിലും വാണിജ്യ സമുച്ചയത്തിലുമായി ഏറ്റുമുട്ടിയത്. ഇവിടെയുണ്ടായ സംഘർഷത്തിലാണ് ബീനാദാസിന്‍റെ കണ്ണട കടയുടെ മുൻവശത്തെ ചില്ല് തകർന്നത്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസമായി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും ചെറിയ തോതിലുള്ള സംഘർഷവും പതിവായിരുന്നു. ഇതിന്‍റെ എല്ലാം സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്​. അനുസ്മരണയോഗവും ചിത്രരചന മത്സരവും പാറശ്ശാല: യുവകലാസാഹിതി നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തകഴി, കണിയാപുരം രാമചന്ദ്രന്‍ അനുസ്മരണവും യുവ എഴുത്തുകാരന്‍ സജി മര്യാപുരത്തിന്റെ പുസ്തക ചര്‍ച്ചയും ചെങ്കല്‍ വലിയകുളം ഗാന്ധിമിത്ര ഭവനില്‍ നടന്നു. തകഴി അനുസ്മരണം കുന്നിയോട് രാമചന്ദ്രനും കണിയാപുരം അനുസ്മരണം ഗോപാലകൃഷ്ണന്‍ നായരും നടത്തി. യുവ എഴുത്തുകാരന്‍ സജി മര്യാപുരത്തിന്റെ പ്രതിമകള്‍ സംസാരിക്കുന്ന കാലം എന്ന പുസ്തകത്തെക്കുറിച്ച് യൂനിവേഴ്‌സിറ്റി കോളജ് അധ്യാപകന്‍ ജെ. കുമാര്‍ ചര്‍ച്ച ക്ലാസ് നടത്തി. തുടര്‍ന്ന് സനില്‍ കുളത്തിങ്കല്‍, സലിം, സജി മര്യാപുരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ശ്രീകാന്ത് സ്വാഗതം പറഞ്ഞു. ചെങ്കല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്രരചന ക്യാമ്പും മത്സരവും നടത്തി. യുവകലാസാഹിതി തിരുവനന്തപുരം ജില്ല പ്രസിഡന്റ് മഹേഷ് മാണിക്കം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ചിത്രകലാ അധ്യാപകന്‍ പാട്രിക് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story