Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിനിമയുമായി...

സിനിമയുമായി ബന്ധപ്പെട്ട് നിയമനിർമാണം നടപ്പാക്കും - മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
നെയ്യാറ്റിൻകര: സിനിമയുമായി ബന്ധപ്പെട്ട് നിയമനിർമാണം നടപ്പാക്കുമെന്ന്​ മന്ത്രി സജി ചെറിയാൻ. നിയമനിർമാണം നടപ്പാക്കാൻ മേയ്​ നാലിന്​ ചേരുന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ ഡബ്ല്യു.സി.സിയെയും വിളിച്ചിട്ടുണ്ട്. നടൻ വിജയ്​ ബാബുവിന് എതിരെ ഡബ്ല്യു.സി.സി ഉന്നയിച്ചത്​ നിയമപരമായ വിഷയമാണ്. നെയ്യാറ്റിൻകര നഗരസഭ നിർമിച്ച ജെ.സി. ഡാനിയൽ സ്​മാരക കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ​േമയ് നാലിന് സർക്കാർ വിളിച്ച യോഗം ചർച്ച ചെയ്യും. ജെ.സി. ഡാനിയലിന്‍റെ സ്​മരണാർഥം ഓപൺ തിയറ്റർ സ്ഥാപിക്കുന്നതിന് വേണ്ടി നഗരസഭയെ സഹായിക്കും. യോഗത്തിൽ ആൻസലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, എം.വിൻസൻറ്​ എം.എൽ.എ, പി.കെ. രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story