Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:36 AM IST Updated On
date_range 28 April 2022 5:36 AM ISTമന്നാനിയ്യ യതീംഖാനയില്‍ ദുആ മജ്‌ലിസ്
text_fieldsbookmark_border
പാങ്ങോട്: , വിദ്യാരംഭം, പ്രഭാഷണം, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. അബൂബക്കര്‍ ഹസ്രത്തിനെ ആദരിക്കല്‍ എന്നീ പരിപാടികള്‍ വ്യാഴാഴ്ച നടക്കും. രാവിലെ 8.30 മുതല്‍ വേയ്ക്കല്‍ ജമാഅത്ത് ചീഫ് ഇമാം തടിക്കാട് സഈദ് ഫൈസി 'വിടപറയുന്ന റമദാൻ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 10.20ന് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടക്കപ്പെട്ട കെ.പി. അബൂബക്കര്‍ ഹസ്രത്തിനെ ആദരിക്കല്‍, 10.30ന് കെ.പി. അബൂബക്കര്‍ ഹസ്രത്ത് നേതൃത്വം നല്കുന്ന ദുആ മജ്‌ലിസ്, 11.30ന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നേതൃത്വം നൽകുന്ന വിദ്യാരംഭം. ചടങ്ങുകളില്‍ മുഹമ്മദ് ഷാഫി മന്നാനി, തടിക്കാട് ഷംസുദ്ദീന്‍ മന്നാനി ചക്കമല, മൗലവി ഹസ്സന്‍ റഷാദി, എ. ഫസിലുദ്ദീന്‍ അല്‍ഖാസിമി, വൈ. യൂസുഫ് ഈച്ചട്ടിക്കോണം എന്നിവര്‍ പങ്കെടുക്കും. റമദാന്‍ സംഗമവും ദുആ മജ്‌ലിസും വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജമാഅത്തില്‍ റമദാന്‍ സംഗമവും ദുആ മജ്‌ലിസും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഉച്ചക്ക് 2.15ന് ചേരുന്ന പൊതുസമ്മേളനം എ.എ. റഹിം എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എ.എ. റഹിം അധ്യക്ഷതവഹിക്കും. അട്ടക്കുളങ്ങര ജമാഅത്ത് ചീഫ് ഇമാം വി.എം. ഫത്തഹുദ്ദീന്‍ റഷാദി മുഖ്യ പ്രഭാഷണം നടത്തും. 4.15ന് നടക്കുന്ന ദുആ മജ്‌ലിസിന് ബീമാപള്ളി ചീഫ് ഇമാം അസ്സയിദ് മുത്തുക്കോയാ തങ്ങള്‍ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story