Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:35 AM IST Updated On
date_range 28 April 2022 5:35 AM ISTപരിസ്ഥിതിലോല മേഖല: കരട് വിജ്ഞാപനം പുനഃപരിശോധിക്കണം -അഡ്വ. അടൂർ പ്രകാശ് എം.പി
text_fieldsbookmark_border
ആറ്റിങ്ങൽ: നെയ്യാർ പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമായി 70.9 ചതുരശ്രകിലോമീറ്റർ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. അടൂർ പ്രകാശ് എം.പി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകി. ഈ കരട് വിജ്ഞാപനത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ ഉൾക്കൊള്ളുന്നതായും ഇത്തരം മേഖലകളെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത് മേഖലയിലെ ജനങ്ങളെയും പ്രത്യേകിച്ച് കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരെയും പ്രതികൂലമായി ബാധിക്കുമെന്നും എം.പി കത്തിൽ അഭിപ്രായപ്പെട്ടു. പുതുതായി ഏതൊക്കെ പ്രദേശങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തി എന്നോ ഏതൊക്കെ മേഖലകൾ ഒഴിവാക്കി എന്നോ റവന്യൂ വനം ഇറിഗേഷൻ വകുപ്പുകൾക്ക് ഇപ്പോഴും നിശ്ചയമില്ല. ജനവാസ മേഖലകളെയും വ്യവസായികമായി പ്രാധാന്യമുള്ള മേഖലകളെയും ഒഴിവാക്കി കരട് വിജ്ഞാപനത്തിൽ പുനഃപരിശോധന നടത്തിയതിനു ശേഷം മാത്രമേ അന്തിമ വിജ്ഞാപനം തയാറാക്കാവൂ എന്ന് കേന്ദ്രമന്ത്രിക്കു നൽകിയ കത്തിൽ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story