Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഹുജന റാലിയും...

ബഹുജന റാലിയും പൊതുയോഗവും

text_fields
bookmark_border
കിളിമാനൂര്‍: കേരളത്തില്‍ മതത്തിന്റെ പേരില്‍ ആസൂത്രിത കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം കിളിമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പള്ളിക്കലില്‍ ബഹുജനറാലിയും പൊതുയോ​ഗവും സംഘടിപ്പിച്ചു. മടവൂര്‍ മാവിന്‍മൂട് ജങ്ഷനിൽ നിന്നാരംഭിച്ച റാലി പള്ളിക്കലില്‍ സമാപിച്ചു. പള്ളിക്കല്‍ ഇ.എം.എസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന പൊതുയോ​ഗം സി.പി.എം സംസ്ഥാന കമ്മിറ്റി അം​ഗം വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അം​ഗം മടവൂര്‍ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്ര​േട്ടറിയറ്റം​ഗം ബി.പി. മുരളി, സി.പി.എം ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രന്‍​, ഏരിയ നേതാക്കളായ ജി. വിജയകുമാര്‍, ടി.എന്‍. വിജയന്‍, സജീബ് ഹാഷിം, ഡി. സ്മിത, ശ്രീജാ ഷൈജുദേവ്, ഡി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story