Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപ്രഖ്യാപിത നിയമന...

അപ്രഖ്യാപിത നിയമന നിരോധനം പിണറായി സർക്കാറിന്‍റെ രഹസ്യ അജണ്ട -എൻ.കെ. പ്രേമചന്ദ്രൻ എം.പി

text_fields
bookmark_border
തിരുവനന്തപുരം: അഭ്യസ്തവിദ്യരായ യുവതീ യുവാക്കളുടെ സ്വപ്നങ്ങൾ തല്ലിത്തകർത്ത് ബന്ധുനിയമനവും പിൻവാതിൽ നിയമനവും നടത്തി സി.പി.എം താൽപര്യം സംരക്ഷിക്കാനാണ് അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ പിണറായി സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. 'അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യുവജന രോഷം' മുദ്രാവാക്യമുയർത്തി ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭകരമല്ലാത്തതിന്‍റെ പേരിൽ നിയമനം നിർത്തിവെക്കുന്ന സർക്കാർ എല്ലാ വകുപ്പുകളിലും താൽക്കാലിക-കരാർ നിയമനങ്ങൾ നടത്തുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷതവഹിച്ചു. സി.എം. ഷരീഫ്, ഇറവൂർ പ്രസന്നകുമാർ, സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ, ഗിരീഷ് കുമാർ, അഡ്വ. കാട്ടൂർ കൃഷ്ണകുമാർ, സുനി മഞ്ഞമല, അഡ്വ.യു.എസ്. ബോബി, എം.ആർ. മഹേഷ്, പ്ലക്കാട്ട് ടിങ്കു, ഡേവിഡ് സേവ്യർ, പ്രദീപ് കണ്ണനല്ലൂർ, ദീപ്തി ശ്രാവൺ, വിഷ്ണു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. tvgpb1 അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ആർ.വൈ.എഫ്​ സെക്രട്ടേറിയറ്റിലേക്ക്​ നടത്തിയ യുവജനരോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story