Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:45 AM IST Updated On
date_range 27 April 2022 5:45 AM ISTവർക്കല രാധാകൃഷ്ണൻ പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃക -ചെന്നിത്തല
text_fieldsbookmark_border
വർക്കല: പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാണ് വർക്കല രാധാകൃഷ്ണനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വർക്കല രാധാകൃഷ്ണന്റെ 12-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ഗൂഗ്ൾ മീറ്റിലൂടെ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ തത്ത്വങ്ങളിലധിഷ്ഠിതമായ നിയമനിർമാണങ്ങളിൽ ശ്രദ്ധ ചെലുത്തിയ പാർലമെന്ററി പ്രവർത്തനമായിരുന്നു വർക്കല രാധാകൃഷ്ണന്റേത്. ഇന്ത്യൻ പാർലമെന്റിൽ സി.പി.എമ്മിന്റെ അലങ്കാരമായിരുന്നു അദ്ദേഹം. നിയമസഭ സ്പീക്കറായിരുന്നപ്പോൾ ചട്ടവിരുദ്ധമായ ഒരു കാര്യവും അദ്ദേഹം അനുവദിച്ചിരുന്നില്ല. നിയമനിർമാണം കുറ്റമറ്റതായിരിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊതുപ്രവർത്തകനെന്ന നിലയിൽ ആർക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു വർക്കല രാധാകൃഷ്ണന്റേതെന്ന് അധ്യക്ഷത വഹിച്ച ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി പറഞ്ഞു. എൻ.ജി.ഒ കോൺഫഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, അഡ്വ.എം. മോഹനൻ, ജെ. ഉമാശങ്കർ എന്നിവർ സംസാരിച്ചു. വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാൻ വി. വിമൽപ്രകാശ് സ്വാഗതവും ഹരി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story