Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാറശ്ശാല പൊന്നമ്മാള്‍...

പാറശ്ശാല പൊന്നമ്മാള്‍ ലൈബ്രറി പ്രവർത്തനം തുടങ്ങി

text_fields
bookmark_border
പാറശ്ശാല പൊന്നമ്മാള്‍ ലൈബ്രറി പ്രവർത്തനം തുടങ്ങി
cancel
പാറശ്ശാല: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കര്‍ണാടക സംഗീതജ്ഞയും പത്മശ്രീ ജേതാവുമായ പാറശ്ശാല പൊന്നമ്മാളിനോടുള്ള ആദര സൂചകമായി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മിച്ച ലൈബ്രറി മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്​ഘാടനം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ജനപങ്കാളിത്തത്തോടെയാണ് ശേഖരിച്ചത്. ഇതിനായുള്ള പുസ്തക സമാഹരണ വാഹന യാത്ര വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തേ ഉദ്​ഘാടനം ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് ലൈബ്രറി അംഗത്വമെടുക്കാനും റഫറൻസിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വ്യക്തികളും സംഘടനകളും ലൈബ്രറിയിലേക്ക് സംഭാവനയായി നല്‍കിയ പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു എറ്റുവാങ്ങി. കവിയും വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മുന്‍ വൈസ് ചെയര്‍മാനുമായ വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആല്‍വേ ഡിസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്​ അംഗങ്ങൾ തുടങ്ങിയവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story