Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:41 AM IST Updated On
date_range 27 April 2022 5:41 AM ISTമാലിന്യ സങ്കേതമായി മീരാൻകടവ് പഴയ പാലവും സമീപപ്രദേശങ്ങളും
text_fieldsbookmark_border
* അറവുശാലയിലെ അവശിഷ്ടങ്ങളും വൻതോതിൽ തള്ളുന്നു ആറ്റിങ്ങൽ: കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിനടിഭാഗത്തുള്ള പഴയപാലവും സമീപ പ്രദേശങ്ങളും സാമൂഹിക വിരുദ്ധരുടെയും മാലിന്യത്തിന്‍റേയും കേന്ദ്രമായി മാറുന്നു. ജനവാസം പൊതുവെ കുറഞ്ഞ ഇവിടെ അറവുശാലയിലെ അവശിഷ്ടങ്ങളും കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് പ്രദേശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിലെയും പൊതു ചന്തകളിലെയും മാലിന്യവും വൻതോതിൽ നിക്ഷേപിക്കുകയാണ്. രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രവുമാണ് ഇവിടം. മൂന്നാഴ്ച മുമ്പ് അക്രമികൾ വഴിയാത്രക്കാരെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത വർക്കല സ്വദേശി സുനിലിനെ മാരകമായി ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലുണ്ടായ വ്യാപക അക്രമത്തിന്‍റെ പ്രധാന കേന്ദ്രവും ഇവിടെയായിരുന്നു. മാംസവശിഷ്ടങ്ങളും പഴകിയ മത്സ്യവും ഉപേക്ഷിക്കുന്ന കേന്ദ്രമായതിനാൽ ഈ ഭാഗത്ത് ദുർഗന്ധവും വ്യാപകമാണ്. പകൽ സമയത്ത് നൂറുകണക്കിന് പരുന്തുകൾ ഈ ഭാഗത്ത് കാണുന്നു . മംസാവശിഷ്ടങ്ങൾ തേടിയാണ് ഇവയെത്തുന്നത്. പലപ്പോഴും മനുഷ്യർക്ക് നേരെയും ഇവയുടെ ആക്രമണം ഉണ്ടാകാറുണ്ട്. പുതിയ പാലം വന്നതോടെയാണ് പഴയ പാലവും അതിനോടു ചേർന്നുള്ള പ്രദേശങ്ങളിലും ആൾസഞ്ചാരം കുറഞ്ഞത്. വല്ലപ്പോഴുമുള്ള കാൽനടയാത്രക്കാർ ഒഴിച്ചാൽ ഇവിടം വിജനമാണ്. ഇത് മദ്യപസംഘങ്ങൾക്കും സാമൂഹികവിരുദ്ധർക്കും സഹായകമാവുന്നു. പരസ്യമായ ലഹരികച്ചവടവും സജീവമാണ്. കഞ്ചാവ് ഉപഭോക്താക്കളാണ് ഇവിടെ സംഘടിക്കുന്നത്. മീരാൻകടവ് പാലത്തിനടിവശത്തും സമീപ പ്രദേശങ്ങളിലും നിരവധി ഭൂമിയാണ് സർക്കാർ പുറംപോക്കായി ഒഴിഞ്ഞുകിടക്കുന്നത്. അഞ്ചുതെങ്ങ് കായലിന് ഇരുവശങ്ങളിലുമായി കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഇൗ പ്രദേശം. അധികാരികളുടെ അവസരോചിതമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ വിവിധ സർക്കാർ പദ്ധതികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഇവിടം മാറ്റിയെടുക്കാൻ സാധിക്കുമായിരുന്നു. അതിനുതകുന്ന രീതിയിൽ പല നിർദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളും സാമൂഹിക പ്രവർത്തകരും നിർദേശിച്ചെങ്കിലും മുഖം തിരിഞ്ഞു നിൽക്കുകയാണ് ബന്ധപ്പെട്ടവർ. Twatl meeraankadavu മീരാൻകടവ് പാലത്തിന് അടിയിൽ മാലിന്യം കുന്നുകൂടിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story