Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിംസ്​ ഹെൽത്തിൽ...

കിംസ്​ ഹെൽത്തിൽ അത്യാധുനിക പൊള്ളൽ ചികിത്സ യൂനിറ്റ് ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കിംസ്​ ഹെൽത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പൊള്ളൽ ചികിത്സ യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. കേരള ഫയർ ആൻഡ്​ റെസ്​ക്യൂ സർവിസസ്​ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്തു. കിംസ്​ ഹെൽത്ത് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. എം.ഐ. സഹദുല്ല അധ്യക്ഷത വഹിച്ചു. കിംസ്​ ഹെൽത്തി‍ൻെറ സാമൂഹിക പ്രതിബദ്ധത-ചാരിറ്റി പ്രവർത്തനങ്ങളുമായി ബേൺസ്​ യൂനിറ്റിനെ സമന്വയിപ്പിക്കും. ഇതുവഴി സാധാരണക്കാർക്കും ചികിത്സ ലഭ്യമാക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. കിംസ്​ ഹെൽത്ത് വൈസ്​ ചെയർമാൻ ഡോ. ജി. വിജയരാഘവൻ, ക്രിട്ടിക്കൽ കെയർ മേധാവി ഡോ. ദീപക് വി, എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ്, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും അക്കാദമിക്സ്​ വൈസ്​ ഡീനുമായ ഡോ. പി.എം. സഫിയ, സീനിയർ കൺസൾട്ടന്‍റ്​ ഡോ. മനേഷ് സേനൻ എന്നിവർ സംബന്ധിച്ചു. kims കിംസ്‌ ഹെല്‍ത്ത് കോംപ്രിഹെന്‍സിവ് ബേണ്‍സ് യൂനിറ്റിന്റെ ഉദ്ഘാടനം കേരള ഫയര്‍ ആൻഡ്​ റെസ്‌ക്യൂ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ നിർവഹിക്കുന്നു. കിംസ്‌ ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. എം.ഐ. സഹദുല്ല, വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. നജീബ് തുടങ്ങിയവര്‍ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story