Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:43 AM IST Updated On
date_range 26 April 2022 5:43 AM ISTപൊലീസുകാരുടെ വായ്പ തിരിച്ചടവ് സ്വകാര്യ ബാങ്ക് വഴി തിരിച്ചുപിടിക്കാനുള്ള നീക്കം നിർത്തി
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് വായ്പ തിരിച്ചടവും മറ്റ് ആനുകൂല്യങ്ങളും സ്വകാര്യ ബാങ്ക് വഴി തിരിച്ചുപിടിക്കാനുള്ള നീക്കം തൽക്കാലം നിർത്തി. സ്വകാര്യ ബാങ്കിന് വിവരങ്ങള്‍ നൽകാൻ പൊലീസുകാരോട് സമ്മതപത്രം ആവശ്യപ്പെട്ടെങ്കിലും സേനയിലെ ഭൂരിപക്ഷം അംഗങ്ങളും നൽകിയില്ല. ഇതാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിന് തിരിച്ചടിയായത്. ജില്ല പൊലീസ് മേധാവികളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം മാറ്റാനായിരുന്നു നീക്കം. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ജില്ല പൊലീസ് മേധാവികളും അതൃപ്തി അറിയിച്ചതോടെയാണ് പകരം സംവിധാനം വരുന്നതുവരെ പണം പിടിക്കുന്നത് നിർത്തിയത്. ട്രഷറിയിൽനിന്ന് പൊലീസുകാരുടെ ശമ്പള അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിന് മുമ്പ് വിവിധ ആനുകൂല്യങ്ങള്‍, വായ്പ തിരിച്ചടവ് എന്നിവ പിടിക്കാനാണ് സ്വകാര്യ ബാങ്കിനെ ചുമതലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story