Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ട്രാൻസ്​ജെൻഡർ...

'ട്രാൻസ്​ജെൻഡർ സമുദായങ്ങളുടെ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കണം'

text_fields
bookmark_border
തിരുവനന്തപുരം: കഴിഞ്ഞവർഷം ജൂലൈ 20ന് എറണാകുളത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന് നീതി ലഭിക്കണമെന്നും ട്രാൻസ്ജെൻഡർ സമുദായങ്ങളുടെ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ജസ്റ്റിസ് ഫോർ അനന്യ സംസ്ഥാന ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരളത്തിൽ നടക്കുന്ന ജെൻഡർ അഫർമേഷൻ ശസ്ത്രക്രിയയിലെ പോരായ്മകളെ പരിഹരിക്കണമെന്നും ട്രാൻസ്ജെൻഡറുകൾക്ക് ശസ്ത്രക്രിയാനന്തര സംരക്ഷണം ലഭിക്കുന്നെന്ന്​ സർക്കാർ ഉറപ്പു വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിൽ ഇന്നുമുള്ളത് ഒരു ട്രാൻസ്​ഫോബിക് സമൂഹമാണ് എന്ന് ഡോ. ജയശ്രീ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആക്ഷൻ കൗൺസിൽ സംഘാടകയായ അഹാന മേഖൽ, ഡോ.എ.കെ. ജയശ്രീ, ഡോ. രേഷ്മ ഭരദ്വാജ്, ഡോ. പ്രിൻസ് എന്നിവർ പ​​​​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story