Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓപറേഷന്‍ മത്സ്യ:...

ഓപറേഷന്‍ മത്സ്യ: മീനിലെ മായം കുറഞ്ഞെന്ന്​ മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ഓപറേഷന്‍ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്‍റെ വരവില്‍ ഗണ്യമായ കുറവുണ്ടായെന്ന്​ മന്ത്രി വീണ ജോർജ്​. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമീഷണര്‍മാരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച 106 പരിശോധന നടത്തി. 34 മത്സ്യ സാമ്പ്​ള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. കൊല്ലം, കോഴിക്കോട് ജില്ലകളില്‍നിന്ന്​ ഭക്ഷ്യയോഗ്യമല്ലാത്ത 14 കിലോ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. പ്രധാന ചെക്പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യവിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1842 പരിശോധനയില്‍ 1029 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയച്ചു. റാപ്പിഡ് ഡിറ്റക്​ഷന്‍ കിറ്റ് ഉപയോഗിച്ച് നടത്തിയ 590 പരിശോധനയില്‍ ഒമ്പത്​ സാമ്പിളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നെന്നും മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story