Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:42 AM IST Updated On
date_range 26 April 2022 5:42 AM ISTപ്രതിഷേധ ധർണ നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാറിന്‍റെ പുതിയ മദ്യ നയം കള്ള്-ചെത്തു വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ച് ദേശീയ കള്ള്-ചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ . ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് കള്ള് ബോർഡിന് രൂപം നൽകിയെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആറുവർഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. തെങ്ങിൻതോട്ടം നിർമിച്ച് കള്ള് എടുക്കുന്നതിന് പുതിയ ടെക്‌നീഷ്യൻമാർക്ക് പരിശീലനം നൽകുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ല. ഷാപ്പുകൾക്ക് സ്ഥലം എടുത്ത് കെട്ടിടം നിർമിച്ചുനൽകും എന്നതും പാഴ്വാക്കായി. ബാർ മുതലാളിമാർക്ക് മാത്രമായി നയം മാറിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ അജിത് കുമാർ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ പ്രസിഡന്റ് എൻ. അഴകേശൻ മുഖ്യ പ്രഭാഷണം നടത്തി. തൊടിയൂർ രാമചന്ദ്രൻ, കെ.കെ. പ്രകാശൻ, വേലായുധൻ പാലക്കാട്, കുരീപ്പുഴ വിജയൻ, പി.കെ. വേണു, ശിവൻ പാലക്കാട്, അങ്കമാലി രവി, കുന്നത്തൂർ പ്രസാദ്, പി.കെ. ഗോപി, ജോസഫ് സെബാസ്റ്റ്യൻ കാസർകോട് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള കട്ടേല മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് എല്ലാ വിഷയങ്ങളിെലയും അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളില്‍ താമസിച്ചുപഠിപ്പിക്കാന്‍ താൽപര്യമുള്ള, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 25നും 42നും മധ്യേയാണ് പ്രായപരിധി. മുന്‍പരിചയം അഭികാമ്യം. അപേക്ഷകള്‍ ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കും വിധം അയക്കണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. വിലാസം-പ്രോജക്ട് ഓഫിസര്‍, ഐ.ടി.ഡി.പി നെടുമങ്ങാട്, സത്രം ജങ്ഷന്‍ - 695541.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story