Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോത്തൻകോട് ബ്ലോക്ക്...

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതികൾക്ക് അംഗീകാരം

text_fields
bookmark_border
കഴക്കൂട്ടം: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വർഷത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച 36 ആദ്യ ഘട്ട പ്രോജക്ടുകൾക്ക് ജില്ല ആസൂത്രണ സമിതിയുടെ യോഗം അംഗീകാരം നൽകി. വികസന ഫണ്ടിനത്തിൽ 110.27 ലക്ഷം രൂപയു​െടയും നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറിനത്തിൽ 31.99 ലക്ഷം രൂപയുടെയും ധനകാര്യ കമീഷൻ ഗ്രാൻറിനത്തിൽ 144.15 ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭ്യമായത്. അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കാനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. കരാര്‍ അടിസ്ഥാനത്തില്‍ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയവും 2000 രൂപ യാത്ര ആനുകൂല്യവും ലഭിക്കും. പുരുഷന്‍മാരുടെ ഒരൊഴിവും സ്ത്രീകളുടെ രണ്ട് ഒഴിവുമുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വൈകീട്ട് അഞ്ച്. വിലാസം: പ്രോജക്ട് ഓഫിസര്‍, ഐ.ടി.ഡി.പി നെടുമങ്ങാട്, സത്രം ജങ്​ഷന്‍- 695 541.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story