Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെങ്ങാനൂരിൽ പ്രത്യേക...

വെങ്ങാനൂരിൽ പ്രത്യേക ഗ്രാമസഭ യോഗം

text_fields
bookmark_border
കോവളം: വെങ്ങാനൂർ പഞ്ചായത്തിൽ ആസാദ് കീ അമൃത്​ മഹോത്സവത്തിന്റെയും ദേശീയ പഞ്ചായത്തീരാജ് ദിനത്തിന്റെയും ഭാഗമായി പ്രത്യേക ഗ്രാമസഭ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ഗ്രാമസഭ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. സുരേന്ദ്രൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അപ്സര കുമാർ നന്ദിയും പറഞ്ഞു. ഗ്രാമസഭയിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസന കാഴ്ചപ്പാടിനെ സംബന്ധിച്ചും 2022-23 വാർഷിക പദ്ധതിയെ സംബന്ധിച്ചും കൃഷി ഓഫിസർ പ്രകാശ് ക്രിസ്റ്റിൻ, അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ, കില ഫാക്കൽറ്റി പി.വൈ. അനിൽകുമാർ, കിലയുടെ കോഓഡിനേറ്റർ രാജി മോൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story