Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:38 AM IST Updated On
date_range 25 April 2022 5:38 AM ISTപ്രാവച്ചമ്പലത്തെ ബിയർ പാർലറിൽ വീണ്ടും മോഷണം; ഇത്തവണ ബിയർ കൊണ്ടുപോകാനായില്ല
text_fieldsbookmark_border
നേമം: പ്രാവച്ചമ്പലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കെ.ടി.ഡി.സി ബിയർ പാർലറിൽ വീണ്ടും മോഷണം. ഇത്തവണ സ്ഥാപനത്തിൽനിന്ന് നഷ്ടപ്പെട്ടത് 4,500 രൂപ. ബിയർ കുപ്പികൾ എല്ലാം മോഷ്ടിച്ച ഒന്നിച്ച് ഒരുസ്ഥലത്ത് വെച്ചശേഷം കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും ശബ്ദംകേട്ട് പരിസരവാസികൾ ഉണർന്നു. പൊലീസിൽ വിവരം അറിയിച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഏപ്രിൽ 19ന് ഈ സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 10 ബിയറും 30,000 രൂപയും നഷ്ടമായിരുന്നു. സ്ഥാപനത്തിൻറെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഇത്തവണയും പൂട്ട് തകർത്തശേഷം ഗ്ലാസ് പൊട്ടിച്ച് അകത്തു കടന്നായിരുന്നു മോഷണം. ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് മോഷണം. മോഷണത്തിന് ഒന്നിൽ കൂടുതൽ സംഘം ഉണ്ടെന്നാണ് പൊലീസ് അനുമാനം. ആദ്യത്തെ മോഷണവുമായി ബന്ധപ്പെട്ട് അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീണ്ടും മോഷണം ഉണ്ടായിരിക്കുന്നത്. ഒരേ സ്ഥാപനത്തിൽ അടുത്തടുത്ത് മോഷണം ഉണ്ടായിരിക്കുന്നതിനാൽ വ്യക്തിവിരോധം മൂലം മോഷ്ടാക്കൾ കവർച്ച നടത്തിയതാണോയെന്ന് സംശയിക്കുന്നുണ്ട്. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story