Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ഏരിയ...

സി.പി.എം ഏരിയ കമ്മിറ്റി അംഗ​ത്തെ വീടുകയറി ആക്രമിച്ചു

text_fields
bookmark_border
പാറശ്ശാല: സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ വീടുകയറി ആക്രമിച്ചു. പാറശ്ശാല ഏരിയ കമ്മിറ്റി അംഗം കുളത്തൂര്‍ ഉച്ചക്കടയില്‍ വി. സുരേഷിന്​ ​നേരെയാണ്​ ശനിയാഴ്ച രാത്രി 10.45 ഓടെ ആക്രമണം നടന്നത്. നൈസാം, ഷബീര്‍ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ്​ ആക്രമണം നടത്തിയയെന്ന്​​ പൊഴിയൂർ ​പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹെല്‍മറ്റ് ഉപയോഗിച്ചാണ്​ സുരേഷിനെ മർദിച്ചത്​. സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഉച്ചക്കടയിലെ മെഡിക്കല്‍ സ്‌റ്റോറില്‍ ശനിയാഴ്ച വൈകീട്ട് ഷബീര്‍ പാല്‍പ്പൊടി വാങ്ങ​ാനെത്തിയിരുന്നു. പാല്‍പ്പൊടിയുടെ പണം ഗൂഗ്​ള്‍ പേ ചെയ്ത് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം ട്രാൻസ്​ഫർ ആവാത്തതിനാൽ പാല്‍പ്പൊടി നല്‍കിയില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം വധഭീഷണി മുഴക്കി സുരേഷിനെ വീടുകയറി ആക്രമിച്ചത്. സുരേഷ്​ നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സ​േതടി. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എസ്. അജയകുമാര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story