Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:37 AM IST Updated On
date_range 25 April 2022 5:37 AM ISTകുട്ടികളുടെ അവധിക്കാല ചിത്രകലാ ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
വർക്കല: വർണ വിസ്മയം തീർത്ത് . പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് ത്രിദിന ക്യാമ്പ്. ചിത്രകലയിലെ വ്യത്യസ്തതകൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി ചിത്രകലാ അധ്യാപകനായ ചെറുന്നിയൂർ സനോജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കിയത്. ഗ്രന്ഥശാല പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓഡിനേറ്റർ ആർ. രേണുക, കൺവീനർമാരായ ആശാറാണി, ആനി പവിത്രൻ, കാവ്യ ഉണ്ണി എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഗ്രന്ഥശാലയെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടിയും നടന്നു. ചിത്രരചനാ ക്ലാസിനൊപ്പം 26ന് സമാപന ദിവസം പ്രവൃത്തിപരിചയവും ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
