Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാപനാശം ക്ലിഫിലെ...

പാപനാശം ക്ലിഫിലെ കരകൗശല വിൽപന സ്ഥാപനത്തിൽ തീപിടിത്തം

text_fields
bookmark_border
വർക്കല: വിനോദസഞ്ചാര മേഖലയായ പാപനാശം നോർത്ത് ക്ലിഫിലെ കരകൗശല വിൽപന സ്ഥാപനത്തിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് തീപിടിത്തമുണ്ടായാത്. യഥാസമയം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കർണാടക സ്വദേശി വിത്തലിന്റെ കടയിലായിരുന്നു തീപിടിത്തം. കടയിൽ തീ പടരുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്​ പൊലീസിന്റെ നൈറ്റ് പട്രോളിങ്​ ടീമിനേയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുയായിരുന്നു. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ക്ലിഫിൽ നിരനിരയായി നൂറുകണക്കിന് വലുതും ചെറുതുമായ ടൂറിസം അനുബന്ധ സ്ഥാപനങ്ങളുണ്ട്. ഇവയിൽ മിക്കവയും ഓലയും തടിയുംകൊണ്ട് നിർമിച്ചവയുമാണ്. പെട്ടെന്ന്​ തീ കെടുത്തിയതിനാൽ അടുത്ത സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടയാനായി. കട ഭാഗികമായി കത്തിനശിച്ചു. കടയ്ക്കുള്ളിൽ വിൽപനക്കായി കരുതിയിരുന്ന സാധന സാമഗ്രികളും അഗ്നിക്കിരയായി. തീ പടരുമ്പോൾ വിത്തലും കുടുംബവും തൊട്ടുചേർന്നുള്ള മുറിയിൽ ഉറക്കത്തിലായിരുന്നു. പുറത്തെ ബഹളം കേട്ടാണവർ ഉണർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story