Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:33 AM IST Updated On
date_range 25 April 2022 5:33 AM ISTഅംഗൻവാടികൾക്ക് അവശ്യസാധനങ്ങൾ കൈമാറി
text_fieldsbookmark_border
നെടുമങ്ങാട്: വെള്ളനാട് ഗ്രാമപഞ്ചായത്തിലെ 28 അംഗൻവാടികൾക്ക് ആവശ്യ സാധനങ്ങൾ വിതരണം ചെയ്തു. 2021-22 വർഷത്തെ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കസേരകൾ, അലമാര, മേശ, കണ്ടെയ്നറുകൾ, ഫാൻ, മിക്സി എന്നിവയാണ് വിതരണം ചെയ്‌തത്. കൂട്ടായണിമൂട് അംഗൻവാടിയിൽ പ്രസിഡൻറ് കെ.എസ്. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വെള്ളനാട് ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കടുവാക്കുഴി ബിജുകുമാർ, എൽ. ആശാമോൾ, സൂപ്പർവൈസർ സുമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story