Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:42 AM IST Updated On
date_range 24 April 2022 5:42 AM ISTകെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് മന്ത്രി വി. ശിവൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ നേരിട്ടെത്തി . അറ്റൻഡൻസ് രജിസ്റ്ററും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും മന്ത്രി പരിശോധിച്ചു. സ്ഥലത്തില്ലാത്ത ആർ.ഡി.ഡിയെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. തിരുവനന്തപുരം ആർ.ഡി.ഡി ഓഫിസിൽ അഞ്ഞൂറിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവ തീർപ്പാക്കാൻ മേയ് 17, 18 തീയതികളിൽ അദാലത് നടത്താൻ തീരുമാനിച്ചു. മേയ് 10ന് മുമ്പ് അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷ നൽകാം. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒരുകാരണവശാലും ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആളുകളുടെ എണ്ണവും സൗകര്യവും കുറവുണ്ടെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story