Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാപ്ടോപ്പുകളുടെ വിതരണം

ലാപ്ടോപ്പുകളുടെ വിതരണം

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ഡിഗ്രി, ഡിപ്ലോമ, പി.ജി ഉൾപ്പെടെയുള്ള കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകുന്നത്​. പദ്ധതിക്കായി 60 ലക്ഷം രൂപയാണ് വാർഷിക പദ്ധതിയുടെ ഭാഗമായി വകയിരുത്തിയിരുന്നത്. 2021-22 ലെ ലിസ്റ്റിൽ ഉൾപ്പെട്ട 82 കുട്ടികൾ ഉൾപ്പെടെ 124 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകുന്നത്​. വിദ്യാർഥികളുടെ അടിസ്ഥാന പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ആധുനിക സാങ്കേതികസൗകര്യങ്ങൾ കൂടി ഉറപ്പുവരുത്തിക്കൊണ്ട് മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം സൃഷ്ടിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽ.എസ്. ആതിര, എസ്. സലിം, പി. ജമീല ശ്രീധരൻ, ഡി.ആർ. അനിൽ, സിന്ധു വിജയൻ, കൗൺസിലർ പാളയം രാജൻ എന്നിവർ സംസാരിച്ചു. ഡോ. കെ.എസ്. റീന സ്വാഗതവും നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. സെലസ്റ്റ്യൽ ട്രോഫി ചാമ്പ്യൻഷിപ് ലീഗ്​ ഘട്ടത്തിലേക്ക് തിരുവനന്തപുരം: ഇരുപത്തിയാറാം സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണമൻെറിന്‍റെ ആദ്യ ഘട്ട മത്സരങ്ങൾ പൂര്‍ത്തിയായി. നാല് ടീമുകളാണ് ആദ്യഘട്ടത്തിൽ നിന്ന്​ ലീഗ് റൗണ്ടിലേക്ക് കടന്നിട്ടുള്ളത്. തിരുവനന്തപുരം ഏജീസ്​ ഓഫിസ് റിക്രിയേഷൻ ക്ലബ്​, കായംകുളം ടി.സി.എ, രഞ്ജി ക്രിക്കറ്റ് തിരുവനന്തപുരം, കിഡ്സ് ക്രിക്കറ്റ് ക്ലബ് തിരുവനന്തപുരം എന്നിവരാണ് ലീഗ് റൗണ്ടിലേക്ക് കടന്നിട്ടുള്ളത്. കേരളത്തിലെ എട്ട്​ മുൻനിര ക്ലബുകളെ ഈ റൗണ്ടിലേക്ക് നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. നാല്​ ഗ്രൂപ്പുകളിൽ നിന്നായി 12 ടീമുകളാണ് ഈ ഘട്ടത്തിൽ മാറ്റുരക്കുന്നത്. ലീഗിലെ വിജയികൾ സെമി ഫൈനൽ യോഗ്യത നേടും. സെമി, ഫൈനൽ മത്സരങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏപ്രിൽ 29, 30 തീയതികളിൽ നടക്കും. തിരുവനന്തപുരത്തെ മുരുകൻ ക്രിക്കറ്റ് ക്ലബാണ് ഈ ടൂർണമെന്‍റ്​ സംഘടിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story