Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാഗത സംഘം...

സ്വാഗത സംഘം രൂപവത്​കരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാശിശു വികസന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് വുമണ്‍ ആൻഡ്​ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസേഴ്‌സ് ഓര്‍ഗനൈസേഷൻ സംസ്ഥാന സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപവത്​കരിച്ചു. ജോയന്‍റ്​ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം ​േമയ് 11, 12 തീയതികളിലായി തിരുവനന്തപുരത്ത്​ ചേരും. സംസ്ഥാന രക്ഷാധികാരി പ്രീതകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോയന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. നജിം, ജില്ല നേതാക്കളായ എസ്. അജയകുമാര്‍, വിനോദ് വി. നമ്പൂതിരി, സതീഷ് കണ്ടല, ടി.വി. രജനി, വി.ജി. ജെയ്, സന്തോഷ്‌കുമാര്‍.ജി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ രക്ഷാധികാരിയും എം.എം. നജിം ചെയര്‍മാനും മരിയ എം ബേബി ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘത്തെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story