Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM ISTകാറ്റിൽ ഒടിഞ്ഞ് അപകടഭീതിയുയർത്തിയ വൈദ്യുതി പോസ്റ്റ് പുനഃസ്ഥാപിച്ചു
text_fieldsbookmark_border
കിളിമാനൂർ: ശക്തമായ മഴയിലും കാറ്റിലും ഒടിഞ്ഞ് അപകടഭീതിയുയർത്തിയ കൂറ്റൻ വൈദ്യുതി പോസ്റ്റ് അധികൃതർ പുനഃസ്ഥാപിച്ചു. ഇതോടെ മടവൂർ കവലയിൽ മൂന്നാഴ്ചയായി നിലനിന്ന അപകടഭീതി ഒഴിഞ്ഞു. നടപടി 'മാധ്യമം' വാർത്തയെ തുടർന്നാണ്. ഏപ്രിൽ ഒന്നിനുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മടവൂർ-പള്ളിക്കൽ റോഡിൽ മടവൂർ ഗവ. എൽ.പി സ്കൂളിന് മുന്നിലാണ് ഇരുമ്പിൽ നിർമിച്ച വൈദ്യുതി പോസ്റ്റ് ഒടിഞ്ഞത്. ഒടിഞ്ഞഭാഗം മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ആർച്ചിൽ തട്ടിനിൽക്കുകയായിരുന്നു. പള്ളിക്കൽ കെ.എസ്.ഇ.ബി ജീവനക്കാർ പോസ്റ്റ് കയർ കെട്ടി നിർത്തി. തിരക്കേറിയ റോഡിലേക്ക് ഏതുനിമിഷവും വീഴാമെന്ന അവസ്ഥയിലായിരുന്നു പോസ്റ്റ്. മടവൂർ ഗവ. എൽ.പി സ്കൂൾ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഈ കവലയിലാണുള്ളത്. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ അനങ്ങിയില്ല. കഴിഞ്ഞ 21ന് ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതോടെയാണ് പോസ്റ്റ് പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചത്. അപകടത്തിലായ പോസ്റ്റിനടുത്തായി പുതിയ പോസ്റ്റ് സ്ഥാപിച്ചതായും അവധി ദിവസമായ ഞായറാഴ്ച പുതിയ പോസ്റ്റിലേക്ക് ലൈൻ മാറ്റുമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥ പ്രശ്നങ്ങളും വിദ്യാർഥികളുടെ തിരക്കും കാരണമാണ് പ്രവൃത്തികൾ വൈകിയതെന്ന് പള്ളിക്കൽ എ.ഇ പ്രശാന്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
