Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM ISTഅറുപത് കഴിഞ്ഞവർക്ക് ഫോണിൽ പരാതി നൽകാം -എസ്.പി
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ അറുപത് വയസ്സ് കഴിഞ്ഞവർക്ക് ഫോൺ മുഖേന പരാതികൾ അറിയാമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദ് അറിയിച്ചു. ഇതിനായി രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 04652-220167 നമ്പറിൽ ബന്ധപ്പെടാം. ദിനംപ്രതി പരാതി നൽകുന്നവരുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്ക്കാരം. പരാതിക്കാരിൽ 20 ശതമാനപേർ അറുപത് കഴിഞ്ഞവരാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികൃതർ അന്വേഷണം നടത്തും. ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പൊലീസിനെ വിവരം അറിയിക്കാം. അടുത്തിടെ നടന്ന രണ്ട് മോഷണ കേസുകളിൽ 288 പവൻ ആഭരണങ്ങൾ കണ്ടെടുത്ത് ബന്ധപ്പെട്ടവരെ ഏൽപിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story