Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഞങ്ങളും കൃഷിയിലേക്ക്;...

ഞങ്ങളും കൃഷിയിലേക്ക്; മടവൂരിൽ വാർഡ്തല വിളംബര ജാഥ സംഘടിപ്പിച്ചു

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക്; മടവൂരിൽ വാർഡ്തല വിളംബര ജാഥ സംഘടിപ്പിച്ചു
cancel
കിളിമാനൂർ: പത്താമുദയ ദിനത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന സന്ദേശവുമായി മടവൂർ പഞ്ചായത്ത് വാർഡ്തല വിളംബരജാഥ സംഘടിപ്പിച്ചു. മടവൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഷൈജുദേവ്, പഴുവടി ബാലചന്ദ്രൻനായരുടെ കൃഷിയിടത്തിൽ പച്ചക്കറിതൈകൾ നട്ട്​ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീജ ഷൈജുദേവ് കർഷക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിർന്ന കർഷകൻ വിശ്വംഭരൻപിള്ളക്ക് കൃഷി ഓഫിസർ ആശാ റാണി പി.എസ് വിത്ത്​ പായ്ക്കറ്റുകൾ നൽകി. കുട്ടികർഷകരായ അർജുൻദേവ് എസ്, പാറു എസ് എന്നിവർ പച്ചക്കറി തൈകൾ നട്ടു. ജലജകുമാരിയുടെ പച്ചക്കറി കൃഷി വിളവെടുപ്പ് കൃഷി ഓഫിസർ നിർവഹിച്ചു. പി.എം.എഫ്.ബി.വൈ പദ്ധതി ജില്ല മാനേജർ പി. അനീഷ് വിശദീകരിച്ചു. കൃഷി അസിസ്റ്റൻറ് ജി. ശ്രീകുമാർ, വാർഡ്തല കർഷകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story