Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:35 AM IST Updated On
date_range 24 April 2022 5:35 AM ISTവിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsbookmark_border
തിരുവനന്തപുരം: ലഹരിമുക്ത നവകേരളം സാക്ഷാത്കരിക്കാനുള്ള വിമുക്തി മിഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ലഹരിക്ക് അടിമപ്പെട്ടവരെ മോചന ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ വിദഗ്ധ ചികിത്സ സഹായം ജില്ലയിൽ ഒന്ന് എന്ന തോതിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമായിട്ടുണ്ട്. ഒരുവർഷത്തിനിടെ വിമുക്തി ഡിഅഡിക്ഷൻ സെന്റർ മുഖേന 16989 പേർക്ക് ചികിത്സ നൽകി. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള മേഖല ഡിഅഡിക്ഷൻ കേന്ദ്രങ്ങൾ എറണാകുളത്തും കോഴിക്കോട്ടും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭദിനാഘോഷം 27ന് തിരുവനന്തപുരം: നിയമസഭദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27ന് രാവിലെ 10ന് നിയമസഭസമുച്ചയത്തിലെ ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ എം.ബി. രാജേഷ് പുഷ്പാർച്ചന നടത്തും. ഏപ്രിൽ 25 മുതൽ മേയ് രണ്ട് വരെ നിയമസഭമന്ദിരവും പരിസരവും വൈകീട്ട് ആറ് മുതൽ 9.30വരെ ദീപാലംകൃതമാക്കും. ഈ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 9.30 വരെ നിയമസഭ ഹാളും നിയമസഭ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പൊതുഅവധി ദിവസങ്ങളായ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഉച്ചക്കുശേഷം രണ്ടുമുതൽ രാത്രി 9.30 വരെയും സന്ദർശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story