Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികസന മുന്നേറ്റത്തിൽ...

വികസന മുന്നേറ്റത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കും -മുഖ്യമന്ത്രി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ൽ പ്ര​വാ​സി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ കേ​ര​ള​ത്തി​ന്​ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു. പ്ര​വാ​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തും തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടേ​ണ്ട​തും പ്ര​ധാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ക്ക ആ​സ്ഥാ​ന​ത്ത് പ്ര​വാ​സി ഭാ​ര​തീ​യ​ർ (കേ​ര​ളീ​യ​ർ) ക​മീ​ഷ​ന്റെ പു​തി​യ ഓ​ഫി​സ്​ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ ക​ഴി​വും പ്ര​തി​ഭ​യും കേ​ര​ള​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ലോ​ക കേ​ര​ള​സ​ഭ​ക്ക്​ ക​ഴി​യു​ന്നു​വെ​ന്ന്​ നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ്ര​വാ​സി ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ ജ​സ്റ്റി​സ് പി.​ഡി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നോ​ർ​ക്ക പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ ബി​ല്ല, നോ​ർ​ക്ക വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് സി.​ഇ.​ഒ എം. ​രാ​ധാ​കൃ​ഷ്ണ​ൻ, മെം​ബ​ർ സെ​ക്ര​ട്ട​റി ഫാ​സി​ൽ എ, ​അം​ഗ​ങ്ങ​ളാ​യ ബെ​ന്യാ​മി​ൻ, ആ​സാ​ദ് തി​രൂ​ർ, സു​ബൈ​ർ പി. ​ക​ണ്ണൂ​ർ, ബാ​ജു ജോ​ർ​ജ്​ പ​റ​പ്പാ​ട്ട്, മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ നി​സാ​ർ ഹം​സ, അ​നി​ൽ​കു​മാ​ർ, വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ജി തൈ​ക്കാ​ട്, ജോ​ർ​ജ്​ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story