Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദക്ഷിണ: മദ്റസ...

ദക്ഷിണ: മദ്റസ പൊതുപരീക്ഷഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കൊല്ലം: ദക്ഷിണ കേരള ഇസ്​ലാംമത വിദ്യാഭ്യാസ ബോർഡ് മാർച്ച് 12,13 തീയതികളിൽ നടത്തിയ വാർഷിക പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്​, ഏഴ്​ ക്ലാസുകളിൽ 93 ശതമാനവും 10ാം ക്ലാസിൽ 98 ശതമാനവും പ്ലസ് ടുവിൽ 100 ശതമാനവും കുട്ടികൾ വിജയിച്ചതായി പരീക്ഷ ബോർഡ് ചെയർമാൻ കെ.കെ. സുലൈമാൻ മൗലവിയും ജനറൽ കൺവീനർ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവിയും അറിയിച്ചു. പരീക്ഷ ഫലം www.dakshinakerala.com എന്ന വെബ്സൈറ്റിൽ ലഭിക്കും അഞ്ചാം ക്ലാസിൽ പെരുമ്പാവൂർ തട്ടേക്കാട് ഹിദായത്തുൽ മുസ്​ലിമീൻ മദ്റസയിലെ സിനാൻ ബദറുദ്ദീൻ, പട്ടിമറ്റം ചെങ്ങര-ചിറങ്ങര മുനവ്വിറുൽ ഇസ്​ലാം മദ്റസയിലെ അലിഫ് സുൽത്താന, കോതമംഗലം തങ്കളം ഷറഫുൽ ഇസ്​ലാം മദ്റസയിലെ ഹനാൻ സിക്കന്ദർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഏഴാം ക്ലാസിൽ തിരുവനന്തപുരം പെരിങ്ങമ്മല കൊല്ലരുകോണം കാശിഫുൽ ഉലൂം മദ്റസയിലെ മുർഷിദ് മുഹമ്മദ് ഒന്നാം സ്ഥാനവും, എറണാകുളം നെല്ലിക്കുഴി പൂവത്തൂർ നൂറുൽഹുദാ മദ്റസയിലെ ഫാരിഷഹാരിസ് രണ്ടാംസ്ഥാനവും, കടയ്ക്കൽ മങ്കാട് ഹിദായത്തുൽ ഇസ്​ലാം മദ്റസയിലെ നൗഫിയ ദിലീപ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 10ാം ക്ലാസിൽ പുനലൂർ തടിക്കാട് ഹുസ്സനിയ്യ മദ്റസയിലെ മുഹമ്മദ് യാസിർയൂസുഫ്, വർക്കല റാത്തിക്കൽ നൂറുൽഹുദാ മദ്റസയിലെ മുഹമ്മദ് ഈസ റാഫി, കിളികൊല്ലൂർ തെക്കുംകര ഇസ്സത്തുൽ ഇസ്​ലാം മദ്റസയിലെ അൽഫിയാ നൗഷാദ് എന്നിവർ ഒന്നു മുതൽ മൂന്നുവരെ സ്ഥാനത്തിന് അർഹരായി. പ്ലസ് ടു വിൽ തൊടുപുഴ കാഞ്ഞാർ ഹിദായത്തുൽ ഇസ്​ലാം മദ്റസയിലെ ആയിഷ അസീസ് ഒന്നാംസ്ഥാനവും കരുനാഗപ്പള്ളി പറങ്കിമാംമൂട് ഉലൂമുൽ ഇലാഹിയ്യ മദ്റസയിലെ ആലിയ മുഹമ്മദ് കുഞ്ഞ് രണ്ടാംസ്ഥാനവും വർക്കല കളിയിക്കൽ ഹിദായത്തുൽ ഇസ്​ലാം മദ്റസയിലെ ഫാത്തിമ ഷാൻ മൂന്നാം സ്ഥാനവും നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story