Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:30 AM IST Updated On
date_range 24 April 2022 5:30 AM ISTവെല്ലുവിളിയായി പേവിഷബാധ; സംസ്ഥാനത്ത് നാലുമാസത്തിനിടെ നാല് മരണങ്ങൾ
text_fieldsbookmark_border
* വന്ധ്യംകരണവും വാക്സിനേഷനും പ്രഖ്യാപനത്തിൽ ഒതുങ്ങി തിരുവനന്തപുരം: ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾക്ക് വെല്ലുവിളിയായി സംസ്ഥാനത്ത് പേവിഷബാധ മരണങ്ങളിൽ വർധന. ഈ വർഷം നാലുമാസത്തിനിടെ നാല് പേവിഷബാധ മരണങ്ങളാണ് ഉണ്ടായത്. റിപ്പോർട്ട് ചെയ്ത നാലുകേസുകളിലും ഉൾപ്പെട്ട നാലുപേരും മരിെച്ചന്നതാണ് സംഭവത്തിന്‍റെ ഗൗരവം കൂട്ടുന്നത്. ഏപ്രിലിൽ മാത്രം രണ്ട് മരണങ്ങളും സംഭവിച്ചു. 2030 ഓടെ പേവിഷബാധ മരണങ്ങൾ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് മരണങ്ങൾ ആശങ്ക ഉയർത്തുന്നത്. കഴിഞ്ഞവർഷവും ഇതുതന്നെയായിരുന്നു അവസ്ഥ. പേവിഷബാധയേറ്റ 11 ആളുകളിൽ മുഴുവൻ പേരും മരിച്ചു. 2019 ൽ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കുറവായിരുന്നു. അഞ്ച് കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തതെങ്കിലും അഞ്ചുപേരും മരിച്ചു. പേവിഷബാധ മരണങ്ങൾ ഗണ്യമായി ഉയർന്നത് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ ഗൗരവമായാണ് കാണുന്നത്. മിക്കവാറും എല്ലാ മരണങ്ങളും തെരുവുനായ്ക്കളിൽ നിന്ന് കടിയേറ്റത് മൂലമെന്നാണ് ലഭിക്കുന്ന വിവരം. പൊതുജനാരോഗ്യ പ്രശ്‌നങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്ന് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പമെന്നാണ് വിലയിരുത്തൽ. എന്നാൽ നിയന്ത്രണമാർഗങ്ങൾ ഇപ്പോഴും കാര്യക്ഷമമല്ല. കേരളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഈ കാലയളവിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം 42 മരണങ്ങളാണുണ്ടായത്. കൂടാതെ തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങൾ, പേവിഷ ബാധമൂലമുള്ള മരണങ്ങൾ എന്നിവ കൂടി ചേർക്കുമ്പോൾ മരണനിരക്ക് ഉയരും. നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ മാത്രമേ ഫലപ്രദവും ശാസ്ത്രീയവുമായ നിയന്ത്രണം സാധ്യമാവൂ എന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 70 ശതമാനം നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്നുവർഷം കൊണ്ട് നായ്ക്കളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ സാധിക്കും. അനിമൽ വെൽെഫയർ ബോർഡ് ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന വന്ധ്യംകരണ-വംശനിയന്ത്രണ പ്രവർത്തനങ്ങളായ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാം, ഏർലി ന്യൂട്ടറിങ് ഓഫ് ഡോഗ്സ് (എ.എൻ.ഡി) പ്രോഗ്രാം എന്നിവ ഫലപ്രദമാണ്. ഒപ്പം നായ്ക്കളുടെ വാക്സിനേഷനും കൃത്യമാക്കണമെന്നാണ് ആവശ്യം. പേക്ഷ, അതെല്ലാം ഇപ്പോൾ പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. ബ്ലോക്ക്, താലൂക്ക് തലങ്ങൾ കേന്ദ്രീകരിച്ച് വെറ്ററിനറി ഹോസ്പിറ്റലുകൾ നവീകരിച്ച് ഡോക്ടർമാർ ഉൾപ്പെടെ ശസ്ത്രക്രിയാസംവിധാനങ്ങൾ സജ്ജീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കിയില്ലെങ്കിൽ പേവിഷബാധ പുതിയ വെല്ലുവിളിയാകുമെന്നാണ് മുന്നറിയിപ്പ്. എ. സക്കീർ ഹുസൈൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story