Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഞങ്ങളും...

'ഞങ്ങളും കൃഷിയിലേക്ക്': പദ്ധതിക്ക് പാറശ്ശാല പഞ്ചായത്തില്‍ തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പച്ചക്കറി കൃഷിക്കുള്ള തൈ നടലും കര്‍ഷകര്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുക, വിഷരഹിതവും സുരക്ഷിതവുമായ ഭക്ഷ്യ ഉൽപാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് 'ഞങ്ങളും കൃഷിലേക്ക്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ എല്ലാ വാര്‍ഡുകളിലും കാമ്പയിനുകള്‍ സംഘടിപ്പിച്ചു. പദ്ധതി സംബന്ധമായ അവബോധ ക്ലാസും പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണവും നടത്തി. മുറിയതോട്ടം വാര്‍ഡില്‍ നായനാന്‍വിളാകത്ത് വയലില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത, വൈസ് പ്രസിഡന്റ് ആര്‍. ബിജു, വാര്‍ഡ് മെംബര്‍മാര്‍, കൃഷി ഓഫിസര്‍ ലീന എസ്.എല്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ -തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റേഷന്‍ ഡിപ്പോയുടെ അംഗീകാരം റദ്ദ് ചെയ്തു തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫിസിന്റെ കീഴില്‍ ആറ്റിപ്രയില്‍ പ്രവര്‍ത്തിക്കുന്ന ടി.ആര്‍.എല്‍ 232, കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ടി.ആര്‍.എല്‍ 246, 252, പാച്ചല്ലൂര്‍ പ്രവര്‍ത്തിക്കുന്ന ടി.ആര്‍.എല്‍ 99 എന്നീ റേഷന്‍ ഡിപ്പോകളുടെ അംഗീകാരം ജില്ല സപ്ലൈ ഓഫിസര്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തു. റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ റേഷന്‍കടകളില്‍നിന്ന്​ സാധനങ്ങള്‍ വാങ്ങാമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story