Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:39 AM IST Updated On
date_range 23 April 2022 5:39 AM ISTകായികക്ഷമതയുള്ള പുതുജനതയെ സൃഷ്ടിക്കുക ലക്ഷ്യം -മന്ത്രി വി. അബ്ദുറഹിമാന്‍
text_fieldsbookmark_border
ഗ്രാമപഞ്ചായത്തുകളിൽ കളിക്കളങ്ങള്‍ ഉണ്ടാകണം നെടുമങ്ങാട്: കായികക്ഷമതയുള്ള പുതുജനതയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും കായികക്ഷമത ഉറപ്പാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും ഗ്രാമപഞ്ചായത്തുകളിൽ കളിക്കളങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായികരംഗത്ത് വലിയമാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും മന്ത്രി പറഞ്ഞു. ഏകദേശം 1200 കോടി രൂപയുടെ അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടക്കുന്നത്. ഈ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കായികവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 47.80 ലക്ഷം രൂപ വിനിയോഗിച്ച് മികച്ച പരിശീലന സൗകര്യങ്ങളോടെയാണ് അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ല പഞ്ചായത്തംഗം വെള്ളനാട് ശശി, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ, വാർഡ് അംഗം ബി. ഗീതാ ഹരികുമാർ, ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ, വിവിധ കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു. സ്പോർട്സ് വകുപ്പ് ഫൗണ്ടേഷൻ ചീഫ് ഇൻജിനീയർ കൃഷ്ണൻ ബി.ടി. റിപ്പോർട്ട് അവതരിപ്പിച്ചു. കായിക വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷിബു പ്രണവ് ആർ.എസ് നന്ദിയും പറഞ്ഞു. ഫോട്ടോ : അരുവിക്കര സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
