Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:39 AM IST Updated On
date_range 23 April 2022 5:39 AM ISTപത്മകുമാർ അനുസ്മരണം
text_fieldsbookmark_border
നെയ്യാറ്റിൻകര: ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആറാലുംമൂട് മുൻ മണ്ഡലം പ്രസിഡന്റ് ആർ. പത്മകുമാറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പുഷ്പാർച്ചനയും അനുസ്മരണവും സ്വദേശാഭിമാനി പാർക്കിന് സമീപം സഹകരണ ജനാധിപത്യവേദി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ എൻ. ശൈലേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ആലുംമൂട് ജംഗ്ഷനിൽ എൻ.കെ. പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാർ വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷതവഹിച്ചു. മൂന്നുകല്ലിൻ മൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. മുഹിനുദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നെയ്യാറ്റിൻകര അജിത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, എം.ആർ. സൈമൺ, മഞ്ചവിളാകം ജയകുമാർ, ജോസ് ഫ്രാങ്ക്ലിൻ, ചമ്പയിൽ ശരി, കവളാകുളം സന്തോഷ്, മണലൂർ ഗോപകുമാർ, ജയരാജ് തമ്പി, ബാലമുരളി, അഡ്വ. സജിൻലാൽ, പത്താംങ്കല്ല് സന്തോഷ്, ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: Anusmaranan blpm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story