Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:39 AM IST Updated On
date_range 23 April 2022 5:39 AM ISTമഹാകവി കുമാരനാശാന്‍റെ ചെമ്പകത്തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
text_fieldsbookmark_border
ആറ്റിങ്ങൽ: മഹാകവി കുമാരനാശാനെ കവിതാരചനയിൽ ഏറെ സ്വാധീനിച്ച നെടുങ്ങണ്ടയിലെ ചെമ്പകമരവും സ്ഥലവും ജൈവപ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിന് നാല് ലക്ഷം രൂപ ജൈവവൈവിധ്യ ബോർഡ് അനുവദിച്ചു. നവീകരണ പ്രവർത്തന ഉദ്ഘാടനം നെടുങ്ങണ്ട ചെമ്പകത്തറയിൽ വി. ശശി എം.എൽ.എ നിർവഹിച്ചു. ജൈവ വൈവിധ്യ പരിപാലന സന്ദേശം ഡോ.സി. ജോർജ് തോമസ് (ചെയർമാൻ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്) നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം ആർ. സുഭാഷ് മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്ലോറൻസ് ജോൺസൺ, കോഓഡിനേറ്റർ ഡോ. അഖില, എസ്.എൻ ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ.പി. ഷീബ, ഫിഷറീസ് ഓഫിസർ ഡോ. വിഷ്ണു എസ്. രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരിത ബിജു, സജി സുന്ദർ, ഹെഡ്മിസ്ട്രസ് ഫസീല, അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, കെ.എം.തുളസി, എസ്.പി.ക്രിസ്റ്റഫർ, മേരി എൽബിൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് സ്വാഗതവും ബി.എം.സി കൺവീനർ വിജയ് വിമൽ നന്ദിയും പറഞ്ഞു. Twatl chembakathara നെടുങ്ങണ്ട ചെമ്പകത്തറ നവീകരണ സംരക്ഷണ പ്രവർത്തനം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
