Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:39 AM IST Updated On
date_range 23 April 2022 5:39 AM ISTകൈതക്കാട് കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം
text_fieldsbookmark_border
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ കൈതക്കാട് കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ പണി പൂർത്തിയാക്കി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാൻ കഴിയുന്ന പദ്ധതിക്കാണ് തുടക്കംകുറിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ ഇരിഞ്ചയം സനൽ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. റീന, ഗ്രാമപഞ്ചായത്ത് മെംബർമാരായ എ.എസ്. ഷീജ, കവിത പ്രവീൺ, സജിം കൊല്ല, ലീലാമ്മ ടീച്ചർ, ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെംബർ കണ്ണൻ, കൈതക്കാട് അനിൽ, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. Photo : ആനാട് പഞ്ചായത്തിലെ പ്രസിഡന്റ് എസ്. ഷൈലജ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
