Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിരിച്ചുവിടലിന്‍റെ...

പിരിച്ചുവിടലിന്‍റെ അമ്പതാം വാർഷികം ആചരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഏജീസ് ഓഫിസ് എൻ.ജി.ഒ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന എൻ.ബി. ത്രിവിക്രമൻ പിള്ളയെയും പ്രവർത്തകനായിരുന്ന പി.ടി. തോമസിനെയും സർവിസിൽ നിന്ന് പിരിച്ചുവിട്ടതിന്‍റെ അമ്പതാം വാർഷികാചരണം നിയമസഭ സ്‌പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്‌തു. ഓഡിറ്റ് ​ആൻഡ്​ അക്കൗണ്ട്സ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ്​ എൽ.ആർ. പോറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു. 1973ൽ പിരിച്ചുവിടപ്പെട്ട കെ.ടി. തോമസ്, എം. ഗംഗാധരക്കുറുപ്പ്, ജോർജ് വർഗീസ് കോട്ടപ്പുറത്ത്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡ് ജേതാവ് കൂടിയായ കെ.പി.എ.സി മംഗളൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. മുൻ മന്ത്രി സി. ദിവാകരൻ, കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ, നടനും സാംസ്കാരിക പ്രവർത്തകനുമായ പി. ശ്രീകുമാർ, സി.ഐ.ടി.യു. നേതാക്കളായ എസ്.എസ്. പോറ്റി, പട്ടം വാമദേവൻ നായർ, അഖിലേന്ത്യ ഓഡിറ്റ് ആൻഡ്​ അക്കൗണ്ട്സ് അസോസിയേഷൻ പ്രസിഡന്‍റ്​ വി. ശ്രീകുമാർ, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി വി. ശാന്തകുമാർ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ല സെക്രട്ടറി മുഹമ്മദ് മാഹീൻ, എൻ.ബി.ടി ഫൗണ്ടേഷൻ ഫോർ ആർട്സ് ആൻഡ്​ ലിറ്ററേച്ചർ ജനറൽ സെക്രട്ടറി നിള അനിൽകുമാർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ നടത്തിയ ഉപന്യാസ മത്സര വിജയികൾക്ക് ഫൗണ്ടേഷൻ പ്രതിനിധി പി.ജെ. ഉണ്ണിക്കൃഷ്ണൻ ഉപഹാരങ്ങൾ സമർപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്‍റുമായ എ. ഗോകുലേന്ദ്രൻ സ്വാഗതവും ഓഡിറ്റ് ആൻഡ്​ അക്കൗണ്ട്സ് അസോസിയേഷൻ കൺവീനർ ആർ. രാജേഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story