Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോധിക വീടിനുള്ളിൽ...

വയോധിക വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
വയോധിക വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
cancel
ചിത്രം ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നേമം: വയോധികയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമം പാപ്പനംകോട് വിശ്വംഭരൻ റോഡ് ഗിരിജ വിലാസത്തിൽ ഗിരിജ(68)യാണ് മരിച്ചത്. ഭർത്താവ് സദാശിവൻ നായരാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30നാണ് സംഭവം. എല്ലാ ദിവസവും ഉച്ചക്ക്​ വീട്ടിലെത്താറുള്ള മകനാണ് ഇരുവരെയും കണ്ടെത്തിയത്. ശാരീരികാസ്വാസ്ഥ്യംമൂലം ഭാര്യ മരിച്ചുവെന്ന് കരുതി ഭർത്താവ് സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചതായിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കെ.എസ്.ഇ.ബിയിൽനിന്ന് എൻജിനീയറായി വിരമിച്ച ആളാണ് സദാശിവൻ നായർ. മക്കൾ: അജിത്കുമാർ, അനുജ. മരുമക്കൾ: ബിജു, രജനി. ഗിരിജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story