Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആത്മപരിശോധനയുടെ...

ആത്മപരിശോധനയുടെ നല്ലനാളുകളാണ് റമദാന്‍

text_fields
bookmark_border
ATTN നാസറുദ്ദീന്‍ മന്നാനി ചീഫ് ഇമാം വെഞ്ഞാറമൂട് മുസ്​ലിം ജമാഅത്ത് ആത്മപരിശോധനയുടെയും ന്യൂനത പരിഹാരത്തി‍ൻെറയും പരീക്ഷണ ഘട്ടമാണ് വിശുദ്ധ റമദാന്‍. ഇതിലൂടെ സംശുദ്ധ വ്യക്തി ജീവിതവും ഉത്തമ സമൂഹവും സൃഷ്ടിച്ചെടുക്കലുമാണ് റമദാനിലെ വ്രതാനുഷ്​ഠാനത്തിലൂടെ ലക്ഷ്യംവെക്കുന്നത്. മരണത്തോടെ എല്ലാം പര്യവസാനിച്ചുവെന്ന കാഴ്ചപ്പാട് മുസ്​ലിമിനില്ല. പരലോകമുണ്ടെന്നും അവിടെ ഭൂമിയില്‍ചെയ്ത കാര്യങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്നും നല്ലകാര്യങ്ങള്‍ക്ക് പ്രതിഫലവും തെറ്റായ കാര്യങ്ങൾക്ക്​ ശിക്ഷയും കിട്ടുമെന്നും കൂടി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ജീവിത യാത്രയില്‍ മുഴുവന്‍ സൂക്ഷ്മത പുലര്‍ത്തല്‍ ഒരു ഇസ്​ലാം വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാക്കപ്പെട്ട കാര്യമാണ്. ഒരുനാള്‍ ചോദ്യം ചെയ്യപ്പെടുമെന്നും ശിക്ഷ നല്‍കാന്‍ അര്‍ഹനായ ഒരു മഹാശക്തി എല്ലാറ്റിനും മീതേ ഉണ്ടെന്നുള്ള ഗൗരവതരമായ ചിന്ത മനുഷ്യന്റെ ഓരോ ചലനത്തിലുമുണ്ടായാല്‍ തെറ്റുകളില്‍നിന്നും അകന്നുനിൽക്കാനുള്ള പ്രേരണ ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. അറിവിന്റെ മഹത്വം കേള്‍പ്പിച്ച് മനുഷ്യന് നേര്‍മാര്‍ഗം കാട്ടിത്തന്ന വിശുദ്ധ ഖുർആന്‍ അവതരിപ്പിക്കപ്പെട്ടത് റമദാനിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍പേർ പാരായണം ചെയ്യുന്നതും ഖുര്‍ആന്‍ ആണെന്നുള്ളതും ഒരു വസ്തുതയാണ്. റമദാനില്‍ ദൈവത്തിന്റെ മാലാഖമാര്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് കൊണ്ടിരിക്കും. നോമ്പനുഷ്ഠാക്കുന്നതിലൂടെയും മറ്റ് ആരാധനകളിലൂടെയും തിന്മകളില്‍നിന്ന് ഒഴിഞ്ഞ് നിന്നും നന്മകളുടെ എണ്ണം വർധിപ്പിച്ചും നാം ഓരോരുത്തരും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. ഇങ്ങനെ നേടിയെടുത്ത അനുഗ്രഹം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയെുക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുകയും വേണം. എല്ലാവര്‍ക്കും നല്ലത് മാത്രം ഉണ്ടാകട്ടെയെന്ന പ്രാർഥനയോടെ... ഫോട്ടോ. നാസറുദ്ദീന്‍ മന്നാനി, ചീഫ് ഇമാം വെഞ്ഞാറമൂട് മുസ്​ലിം ജമാഅത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story