Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:31 AM IST Updated On
date_range 21 April 2022 5:31 AM ISTകുടുംബവഴക്ക്: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
text_fieldsbookmark_border
kg1 Rajan kg2 Rema തടസ്സം പിടിക്കാൻ ചെന്ന ഭാര്യാസഹോദരിയുടെ കൈപ്പത്തി വെട്ടിമാറ്റി കൊട്ടാരക്കര: കുടുംബ വഴക്കിനെ തുടർന്ന് നെടുവത്തൂർ പുല്ലാമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി. നെടുവത്തൂർ പുല്ലാമല തടത്തിവിള വീട്ടിൽ രമ (55), ഭർത്താവ് രാജൻ (62) എന്നിവരാണ് മരിച്ചത്. രാജന്‍റെ വെട്ടേറ്റ് രമയുടെ സഹോദരി കോട്ടാത്തല സ്വദേശിനി രതിയുടെ (53) കൈപ്പത്തി അറ്റുപോയി. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. രമയും ഭർത്താവ് രാജനും തമ്മിൽ വഴക്ക് പതിവാണ്. പുത്തൂർ പൊലീസ് പലതവണ ഇവരുടെ കുടുംബവഴക്ക് ഒത്തുതീർപ്പാക്കി വിട്ടിരുന്നു. വഴക്കിനെ തുടർന്ന് രാജൻ ഒരാഴ്ചയായി സമീപത്തെ കുടുംബ വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ രമയും സഹോദരി രതിയും സമീപത്തെ പണമിടപാട് സ്ഥാപനത്തിൽ പോയ ശേഷം റബർ പുരയിടത്തിലൂടെ വീട്ടിലേക്ക് മടങ്ങിവരുമ്പോൾ, ഒളിച്ചിരുന്ന രാജൻ രമയുടെ മുഖത്തും കഴുത്തിലും ആഞ്ഞ് വെട്ടുകയായിരുന്നു. സഹോദരി രതി തടസ്സം പിടിക്കാൻ ശ്രമിച്ചപ്പോഴാണ് വെട്ടേറ്റ് ഇവരുടെ കൈപ്പത്തി അറ്റത്. അറ്റുപോയ കൈയുമായി നിലവിളിച്ച് രതി ഓടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ഉടൻ രതിയെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രതി നൽകിയ വിവരം അനുസരിച്ച് പുരയിടത്തിൽ പരിശോധന നടത്തിയപ്പോഴാണ് മാരകമായ വെട്ടേറ്റ് മരിച്ച നിലയിൽ രമയെ കണ്ടത്. രതിയുടെ കൈപ്പത്തി പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുരയിടത്തിൽ കാടുമൂടിക്കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തി. കൈപ്പത്തി ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാജനെ കുടുംബവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കൊലക്ക് ശേഷം കത്തി രാജൻ കുടുംബ വീട്ടിലെ കിണറിൽ എറിഞ്ഞെന്നാണ് പൊലീസ് നിഗമനം. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർചറിയിലേക്ക് മാറ്റി. മക്കൾ: രാജേഷ്, രമേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story