Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:49 AM IST Updated On
date_range 20 April 2022 5:49 AM ISTചരിത്രം പഠിക്കാനുള്ള സങ്കേതമായി ആശാൻ സ്മാരകം മാറണം -കെ.എൻ. ബാലഗോപാൽ
text_fieldsbookmark_border
ആറ്റിങ്ങൽ: നാടിന്‍റെ ചരിത്രം പഠിക്കാനുള്ള സങ്കേതമായി ആശാൻ സ്മാരകം മാറണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കായിക്കര ആശാൻ സ്മാരക അസോസിയേഷൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കോടിയുടെ വികസന പ്രവർത്തനങ്ങൾ ആണ് ആശാൻ സ്മാരകത്തിൽ നടന്നു വരുന്നത്. പുതിയ വികസന പദ്ധതികൾക്ക് എല്ലാ പിന്തുണയും സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എ.എ. റഹീം എം.പിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. അസോസിയേഷൻ പ്രസിഡൻറ് ചെറുന്നിയൂർ ജയപ്രകാശ് അധ്യക്ഷതവഹിച്ചു. ആശാൻ ശതോത്തര കനക ജൂബിലി ജന്മ വാർഷികാഘോഷം റവന്യൂ മന്ത്രി കെ. രാജൻ ഉദഘാടനം ചെയ്തു. കവി ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വി.ശശി എം.എൽ.എ, വി. ജോയ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു, ആർ. സുഭാഷ്, എസ്. പ്രവീൻചന്ദ്ര എന്നിവർ സംസാരിച്ചു. Twatl minister kn balagopal കായിക്കര ആശാൻ സ്മാരക അസോസിയേഷൻ സംഘടിപ്പിച്ച കുമാരനാശാൻ ജന്മ വാർഷിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
