Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവാര്‍ഡ് നേടിയ...

അവാര്‍ഡ് നേടിയ കര്‍ഷകരെ ആദരിച്ചു 

text_fields
bookmark_border
അവാര്‍ഡ് നേടിയ കര്‍ഷകരെ ആദരിച്ചു 
cancel
നെടുമങ്ങാട്‌: സംസ്ഥാന കൃഷിവകുപ്പിന്‍റെ മികച്ച പച്ചക്കറി ക്ലസ്റ്റര്‍ അവാര്‍ഡ്​ നേടിയ കര്‍ഷകരെ ആനാട് ആദരിച്ചു. കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കര്‍ഷകര്‍ക്ക് വിജയശ്രീ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ശൈലജ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വേങ്കവിള സജി, വാര്‍ഡംഗങ്ങളായ അജയകുമാര്‍, ഗോപാലകൃഷ്ണന്‍, രാഷ്ടീയ പ്രതിനിധികളായ ടി. പത്മകുമാര്‍, എം.ജി. ധനീഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോമി ജേക്കബ്​, ഹുമയൂണ്‍ കബീര്‍, ബി.വി. സുനില്‍ രാജ്, എം. ജയചന്ദ്രന്‍ നായര്‍, ആനാട് ആല്‍ബര്‍ട്ട്, എസ്. ജയകുമാര്‍, മീനാങ്കല്‍ നിബു, എസ്. എസ്.രാജി, റ്റി.എസ്. രമ്യ, എസ്.സിമി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ : ആനാട് കൃഷിഭവന്റെ നേതൃത്വത്തില്‍ ഡി.കെ. മുരളി എം.എല്‍.എ കര്‍ഷകരെ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story