Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:34 AM IST Updated On
date_range 19 April 2022 5:34 AM ISTശമ്പളം: ടി.ഡി.എഫ് അനിശ്ചിതകാല സമരം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) അനിശ്ചിതകാല സമരം തുടങ്ങി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് തുടർച്ചയായി ശമ്പളം നിഷേധിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സാധാരണക്കാരന്‍റെ യാത്രാമാർഗമായ കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള നടപടികളിൽ സർക്കാർ പിന്തിരിയണം. തൊഴിലാളികളെ പണിമുടക്ക് സമരത്തിലേക്ക് തള്ളിവിടരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റ് തമ്പാനൂർ രവി, ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാർ, പി.സി. വിഷ്ണുനാഥ്, ആർ. ശശിധരൻ, ആർ. അയ്യപ്പൻ, ടി. സോണി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story