Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതദ്ദേശ സ്ഥാപനങ്ങളിൽ...

തദ്ദേശ സ്ഥാപനങ്ങളിൽ അദാലത്​ ഇന്നുമുതൽ; തീർപ്പാക്കാൻ രണ്ട്​ ലക്ഷം ഫയലുകൾ

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട്​ ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാൻ തിങ്കളാഴ്ച മുതൽ അദാലത്​. കോർപറേഷൻ, ജില്ല, പഞ്ചായത്ത്/മുനിസിപ്പൽ ഡയറക്ടറേറ്റ് തലങ്ങളിൽ ഇത്തരം പരാതികൾ പരിഹരിക്കാൻ അധികാരമുള്ള സമിതികൾ രൂപവത്​കരിച്ചു. കെട്ടിട നിർമാണ ചട്ടലംഘനം സംബന്ധിച്ച കേസുകളിൽ നിയമപരമായി അനുവദനീയമെങ്കിൽ 20 ശതമാനം വരെ ഇളവുകൾ നൽകാവുന്ന നടപടികളാകും ഇതിൽ പ്രധാനം. ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​, നഗരസഭകളിൽ ചെയർപേഴ്സൻ, കോർപറേഷനുകളിൽ മേയർ എന്നിവരാണ്​ സമിതിയിലെ ആദ്യ അംഗം. വൈസ് പ്രസിഡന്‍റ്​ അല്ലെങ്കിൽ സെക്രട്ടറി കൺവീനറാണ്. കൂടാതെ അസി. എൻജിനീയറും സമിതിയിലുണ്ട്. ഈ മൂന്നുപേർ അടങ്ങുന്നതാണ്​ തദ്ദേശസ്ഥാപന തലത്തിലെ അധികാരസമിതി. ജില്ല തല സമിതിയിൽ ജില്ല ആസൂത്രണ സമിതി അധ്യക്ഷൻ ചെയർമാനും ജോയന്‍റ്​ ഡയറക്ടർ, പഞ്ചായത്ത് ​ഡെപ്യൂട്ടി ഡയറക്ടർ, ജില്ല ടൗൺ പ്ലാനർ എന്നിവർ അംഗങ്ങളുമാണ്. പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ (അർബൻ), ഡയറക്ടർ (റൂറൽ), ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനീയർ എന്നിവരാണ്​ ഡയറക്ടറേറ്റ് തലത്തിലെ സമിതിയിൽ. കെട്ടിടനിർമാണ പെർമിറ്റിനായി മാത്രം 1.67 ലക്ഷം അപേക്ഷകൾ ഇനി തീർപ്പാക്കാനുണ്ടെന്നാണ്​ കണക്ക്. ക്ഷേമ പെൻഷൻ, തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള മറ്റ്​ സേവനങ്ങൾ സംബന്ധിച്ച അപേക്ഷകളും അദാലത്തുകളിൽ പരിഹരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത്/നഗരസഭകളിലും തദ്ദേശ വകുപ്പി‍ൻെറ പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയും ജനുവരി 31 വരെ സ്വീകരിച്ചതും തീർപ്പാക്കാൻ ബാക്കിയായതുമായ മുഴുവൻ ഫയലുകളിലും ഏപ്രിൽ 30ന്​ മുമ്പ്​​ പരിഹാരമാണ്​ ലക്ഷ്യം. ഓഫിസിൽ തീർപ്പാക്കേണ്ടതും മറ്റൊരു ഓഫിസിലേക്ക്​ റിപ്പോർട്ട് നൽകേണ്ടതും എന്നിങ്ങനെ രണ്ടായി ഫയലുകളെ തിരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മന്ത്രി എം.വി. ഗോവിന്ദൻ വിവിധ ജില്ലകളിൽ നടത്തിയ 'നവകേരള തദ്ദേശകം 2022' പരിപാടിയുടെ തുടർച്ചയായാണ് ഫയൽ തീർപ്പാക്കൽ അദാലത്​. തദ്ദേശ സ്ഥാപന തലത്തിൽ ഏപ്രിൽ 21, ജില്ല തലത്തിൽ 23, ഡയറക്ടറേറ്റ് തലത്തിൽ 28, സർക്കാർ തലത്തിൽ 30 എന്നിങ്ങനെയാണ്​ ഫയൽ തീർപ്പാക്കേണ്ട അവസാന തീയതി. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story