Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:36 AM IST Updated On
date_range 18 April 2022 5:36 AM ISTഡോ.എൻ. നാരായണൻ നായർ നിയമ അധ്യാപനത്തിന് ജനകീയമുഖം നൽകിയ വ്യക്തി -മുഖമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: നിയമ അധ്യാപനത്തിന് ജനകീയമുഖം നൽകിയ വ്യക്തിയാണ് ലോ അക്കാദമി സ്ഥാപകൻ ഡോ. എൻ. നാരായണൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട ലോ അക്കാദമി സ്ഥാപകൻ ഡോ.എൻ. നാരായണൻ നായർ ഒന്നാം വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ സർവകലാശാല രൂപപ്പെടുത്തുന്നതിനും അതിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കും മുഴുവൻ സമയവും നൽകിയ വ്യക്തിയാണ് അദ്ദേഹം. സാമൂഹിക മണ്ഡലത്തിൽ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്‍റേത്. നിയമജ്ഞനും വിദ്യാഭ്യാസ വിവക്ഷൻ എന്നീ നിലകളിലും ദീർഘകാലം അദ്ദേഹം തൻെറ സേവനം നൽകി. അർപ്പണബോധത്തിൻെറ ദൃഷ്ടാന്തമാണ് ലോ അക്കാദമി. ജുഡീഷ്യറിയുടെ എല്ലാ തലത്തിലുള്ളവരുമായി നല്ലബന്ധം പുലർത്തിയ ആളാണ്. മുഴുവൻ സമയവും അക്കാദമിക് തലത്തിലും പൊതുരംഗത്തുമായി വിനിയോഗിച്ച വ്യക്തിയാണ് നാരായണൻ നായരെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിയമസാക്ഷരത വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച ആളാണ് നാരായണൻ നായരെന്ന് മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ്, ലോ അക്കാദമി സെക്രട്ടറി നാഗരാജ് നാരായണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.എൻ.കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story