Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:30 AM IST Updated On
date_range 18 April 2022 5:30 AM ISTഈസ്റ്റർ ദിനത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറുടെ പട്ടിണി സമരം
text_fieldsbookmark_border
attn all local നെയ്യാറ്റിൻകര: മാർച്ചിലെ ജീവനക്കാരുടെ ശമ്പളം അനിശ്ചിതമായി നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പട്ടിണി സമരം സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച നാലാം ദിവസത്തെ സത്യഗ്രഹ സമരം കർഷക സംഘം ഏരിയ സെക്രട്ടറി ബി.എസ്. ചന്തു ഉദ്ഘാടനം ചെയ്തു. ട്രാൻസ്പോർട്ടിലെ അനിശ്ചിതകാല സത്യഗ്രഹ സമരത്തെ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അഭിവാദ്യം ചെയ്തു. ശമ്പള വിതരണം വരെ നിരാഹാര സത്യഗ്രഹ സമരം തുടരും. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.കെ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുശീലൻ മണവാരി, സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് എൻ.എസ്. ദിലീപ്, അസോസിയേഷൻ യൂനിറ്റ് സെക്രട്ടറി ജി. ജിജോ, കെ.എസ്. അനിൽകുമാർ, എസ്.എസ്.സജികുമാർ, ജിനു, എസ്.എൽ. പ്രശാന്ത്, ഒ. ശ്രീജകുമാരി തുടങ്ങിയവർ സംസാരിച്ചു. photo. WhatsApp Image 2022-04-17 at 1.49.26 PM WhatsApp Image 2022-04-17 at 1.49.25 PM ട്രാൻസ്പോർട്ടിലെ അനിശ്ചിതകാല സത്യഗ്രഹ സമരത്തെ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അഭിവാദ്യം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story