Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:28 AM IST Updated On
date_range 18 April 2022 5:28 AM ISTകുതിരമാളികയും മെഴുക് മ്യൂസിയവും; സജീവമാവുകയാണ് കിഴക്കേകോട്ടയിലെ കാഴ്ചകളും
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് പിടിവിട്ടതോടെ കിഴക്കേകോട്ടയുടെ തെരുവുകൾ സഞ്ചാരികളാൽ നിറയുന്നു. രണ്ടുവർഷത്തെ അടച്ചിടൽ പുരാതന സ്മാരകങ്ങൾ ഉൾപ്പെടെ തകർച്ചയിലായിരുന്നു. മെല്ലെ അവ ഉണരുകയാണ്. രാജവാഴ്ച്ചയുടെ പ്രൗഢി വിളിച്ചോതുന്നവയാണ് ഇതിൽ പലതും. കിഴക്കേകോട്ടയിലെ കുതിരമാളികയും മെഴുക് മ്യൂസിയവും ആർട്ട് ഗാലറിയുമെല്ലാം വിദേശികളെ ആകർഷിച്ചിരുന്നവയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായപ്പോൾ സഞ്ചാരികളുടെ വരവും നിലച്ചു. വാസ്തുഗവേഷകരുടെയും ആർക്കിടെക്ചർ വിദ്യാർഥികളുടെയും റഫറൻസ് മേഖല കൂടിയാണ് തിരുവിതാംകൂറിൻെറ കൊത്തുപണികൾ. കേരളത്തിനകത്തും പുറത്തുംനിന്ന് നിരവധിപേരാണ് ഈ പൈതൃകകാഴ്ചൾ കാണാനെത്തുന്നത്. അതിൽ ചരിത്ര വിദ്യാർഥികളുണ്ട്, വിദേശസഞ്ചാരികളുണ്ട്, അയൽസംസ്ഥാനക്കാരുമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിയിരുന്ന പഠനകൂട്ടങ്ങളും വീണ്ടും കൊട്ടാരങ്ങളുടെ അകത്തളങ്ങളെ സജീവമാകുകയാണ്. കടുത്ത വേനലും അടുത്തിടെ പെയ്ത വേനൽമഴയും പ്രതികൂലമായെങ്കിലും സഞ്ചാരികളെ കാര്യമായി ബാധിച്ചിട്ടില്ല. റമദാൻ-ഈസ്റ്റർ കാലങ്ങൾ കഴിയുന്നത്തോടെ സഞ്ചാരികൾ കൂടുതലായി വരുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story