Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവയിൽ സൗഹൃദത്തിന്റെ...

ഇടവയിൽ സൗഹൃദത്തിന്റെ ഇഫ്താർ സംഗമം

text_fields
bookmark_border
ഇടവയിൽ സൗഹൃദത്തിന്റെ ഇഫ്താർ സംഗമം
cancel
വർക്കല: ഇടവയിൽ പുരോഗമന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു. വി. ജോയി എം.എൽ.എ ഇഫ്താർ സംഗമം ഉദ്​ഘാടനം ചെയ്തു. പാലക്കാവ് ഭഗവതി ക്ഷേത്രം ഭാരവാഹികളായ രഘുവരൻ.ആർ, സുരേഷ് കുമാർ, രമേശൻ, ജയപ്രകാശ്, ഇടവ ജമാഅത്തിലെ ഇമാം സഫ്‌വാൻ മൗലവിയുടെ നേതൃത്വത്തിലുള്ള പുരോഹിതന്മാരുടെ സംഘം, കാപ്പിൽ വാട്സ്ആപ് ഗ്രൂപ് ഭാരവാഹികളും ഇഫ്താറിൽ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ബാലിക്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സുനിത എസ്. ബാബു, സീനത്ത്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ബി.എസ്. ജോസ്, എച്ച്. ഹാരിസ്‌, ഹർഷാദ് സാബു, പുത്തൂരം നിസാം, ഇടവ പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. നിയാസ് എ. സലാം അധ്യക്ഷത വഹിച്ചു. നാസറുദ്ദീൻ കിഴക്കേതിൽ, ഇർഷാദ് ഷിബു, സുലൈമാൻ, കാപ്പിൽ ഷെഫി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story