Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറിന്‍റെ ടയ൪...

കാറിന്‍റെ ടയ൪ ഊരിത്തെറിച്ചു; ധനമന്ത്രി അപകടത്തിൽനിന്ന് രക്ഷപ്പെട്ടു

text_fields
bookmark_border
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ ഔദ്യോഗിക കാറിന്‍റെ ടയ൪ ഡിസ്കോടെ ഊരിത്തെറിച്ചതായി വിവരം. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്തമുള്ള ടൂറിസം വകുപ്പിന് ഇതു സംബന്ധിച്ച റിപ്പോർട്ട് ധനവകുപ്പ് നൽകിയതോടെയാണ് വിവരം പുറത്തുവന്നത്. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം കുറവന്‍കോണത്തുവെച്ച് മന്ത്രിയുടെ വാഹനത്തിന്‍റെ പിന്നിലെ ഒരു ടയ൪ ഊരിത്തെറിക്കുകയായിരുന്നു. വാഹനം റോഡിലുരസിനിന്നെങ്കിലും വാഹനത്തിനു വേഗം കുറവായതിനാൽ വൻദുരന്തം ഒഴിവായി. കാ൪ 20 കിലോമീറ്റർ വേഗത്തിൽ മാത്രമായിരുന്നതിനാലാണ് വാഹനം മറിയാതെ രക്ഷപ്പെട്ടത്.വാഹനത്തിന്‍റെ കാലപ്പഴക്കമാണ് ടയ൪ ഡിസ്​കോടെ ഊരിത്തെറിക്കാനിടയാക്കിയതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story